റോഡ് തകർന്നതോടെ ദുരിതത്തിലായി കരിനിലം- പശ്ചിമ- കുഴിമാവ് നിവാസികൾ

Estimated read time 1 min read

മുണ്ടക്കയത്തുനിന്നും കുഴിമാവിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിപ്പെടാവുന്ന റോഡാണ് കരിനിലം- പശ്ചിമ- കുഴിമാവ് റോഡ്. പശ്ചിമ, കൊട്ടാരംകട അടക്കമു ള്ള മേഖലയിലെ ആയിരക്കണക്കിന് ആളുകളുടെ ഏക ആശ്രയമാണ് ഈ റോഡ്. കൂടാതെ ചരിത്രപ്രസിദ്ധമായ പശ്ചിമ ദേവി ക്ഷേത്രത്തിലേക്ക് നിരവധി വാഹന ങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. എന്നാൽ റോഡ് തകർന്നതോടെ മേഖലയിലെ ജനങ്ങൾ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. ടാറിങ് പൂർണമായി ഇളകിമാറി മിക്കയിടങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടു കഴിഞ്ഞു. മഴക്കാലം ആരംഭിച്ചതോടെ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് ഇരുചക്ര വാഹനങ്ങളടക്കം അപകടത്തിൽ പെടുന്നതും പതിവായി മാറിയിട്ടുണ്ട്.

രണ്ട് വർഷങ്ങൾക്കു മുമ്പ് റോഡ് നവീകരിക്കുവാൻ ഒരു കോടി രൂപ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ കരാർ ഏറ്റെടുത്തയാൾ കുറച്ച് പണികൾ മാത്രം നടത്തി ന ല്ലൊരു തുക ബില്ല് മാറി മുങ്ങി. പിന്നീട് ഈ കരാറുകാരൻ റോഡിലേക്ക് തിരിഞ്ഞു പോലും നോക്കുവാൻ തയ്യാറായില്ല.റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതി ഷേധിച്ച് ചില യുവജന പ്രസ്ഥാനത്തിന്റെ  നേതൃത്വത്തിൽ റോഡിൽ വാഴനട്ട്  പ്രതിഷേധിച്ചിരുന്നു. സംഭവം വാർത്തകളിൽ ഇടം പിടിച്ചതോടെ മുതിർന്ന നേതാ ക്കൾ ഇടപെടുകയും പ്രതിഷേധം തണുപ്പിക്കുകയും ചെയ്തു. എന്നാൽ നാട്ടുകാരുടെ യാത്ര ക്ലേശത്തിന് മാത്രം പരിഹാരമുണ്ടായില്ല.

ശബരിമല സീസണിൽ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോയിരുന്നത്. മറ്റ് പാതകളിലെ തിരക്ക് കുറയ്ക്കാനും ഇത് ഉപകരിച്ചിരുന്നു.റോഡ് നവീകരണ ത്തിന് ഫണ്ട് അനുവദിച്ചെന്ന് നിരവധിതവണ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതുവരെയായിട്ടും റോഡിന്റെ നവീകരണ പ്രവർത്തനം ഒന്നും ആരംഭിച്ചി ട്ടില്ല. ഇനി പ്രഖ്യാപനങ്ങൾ അല്ല നവീകരണമാണ് വേണ്ടതെന്ന് നാട്ടുകാർ പറയുന്നു.

You May Also Like

More From Author

+ There are no comments

Add yours