എരുമേലി: അഖിലഭാരത അയ്യപ്പ സേവാസംഘത്തിന്റെ എരുമേലി അന്നദാന ക്യാമ്പ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്ര സിഡൻറ് എം.എസ്.മോഹൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ജമാഅത്ത് പ്രസിഡൻറ് നാസർ പനച്ചി, വൈസ്പ്രസിഡന്റ് സലിം കണ്ണങ്കര, പഞ്ചായത്തംഗം അനിത സന്തോഷ്, പൊൻകുന്നം യൂണിയൻ സെക്രട്ടറി ബി.ചന്ദ്രശേഖരൻ നായർ, ജോയിൻറ് ക്യാമ്പ് ഓഫീസർ പി.പി.ശശിധരൻ നായർ, അനിയൻ എരുമേലി, പി.പ്രസാദ്, കെ.ബാബുരാജ് എന്നിവർ പ്രസംഗിച്ചു. ദീർഘകാല സേവനം ചെയ്ത കെ.പി.മുരളീധരനെ പൊന്നാടയണിയിച്ച് ആദരിച്ചു. അന്ന ദാനം എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു. പൊൻകുന്നം യൂണിയന്റെ ചുമതലയിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. ക്യാമ്പ്ഓഫീസറായി കെ.കെ.സുരേന്ദ്രനും വർക്കിങ് പ്രസിഡന്റായി മുരളികുമാറും പ്രവർത്തിക്കും.


+ There are no comments
Add yours