വിലയില്ലെങ്കിൽ റബ്ബറില്ല. പ്രക്ഷോഭത്തിന് കാഞ്ഞിരപ്പള്ളി റീജയനും 

Estimated read time 0 min read
Share :
റബ്ബർ കർഷകരുടെ ദേശീയ സംഘടനയായ എൻ സി ആർ പി എസ് നടത്തിവരുന്ന വിലയില്ലെങ്കിൽ റബ്ബറില്ല എന്ന പ്രക്ഷോഭ പരിപാടിയിൽ പങ്കെടുത്ത് സമരങ്ങൾ സംഘടിപ്പിക്കുന്നതിനും 200 രൂപ ലഭിക്കുന്നതുവരെ കഴിയുന്നത്ര റബ്ബർ സ്റ്റോക്ക് ചയ്തു വിപണിയിൽ യിൽനിന്നും വിട്ടുനിൽകുന്നതിനും കർഷകരെ പ്രേരിപ്പിക്കു വാൻ എൻ സി ആർ പി എസ് കാഞ്ഞിരപ്പള്ളി റീജണൽ കമ്മറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി  ഡിസംബർ മാസം പതിമൂന്നാം തീയതി വിവിധ കർഷക സംഘ ടനകളെയും രാഷ്ട്രീയ കക്ഷി നേതാക്കന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ കൺവെൻഷൻ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. റീജണൽ പ്രസിഡണ്ട് ജോർജ് കൊട്ടാരത്തിന്റെ അധ്യക്ഷതയിൽ വി.ഐ അബ്ദുൽ കരീം, ഷാജിമോൻ ജോസഫ്, തോമസ് സേവ്യർ, സിറിയക് നിക്കോളാസ്, ജോൺ കപ്പിയാങ്കൽ, മാത്യു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours