മുണ്ടക്കയം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്ന ശേഷിക്കാർക്കായി വർണ്ണൊത്സവം എന്ന പേരിൽ കലോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി ആർ അനുപമ, ശുഭേഷ് സുധാകര ൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ പ്രദീപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിവി അനിൽകുമാർ, ഷിജി ഷാജി , ഷീബ ദിവൈൻ, ദിലീഷ് ദിവാകരൻ, കെ എൻ സോമരാജൻ, കേറ്റി റേച്ചൽ, ജോമി തോമസ്, ഐ സി ഡി എസ് സൂപ്പർവൈസർ നീതു തോമസ് എന്നിവർ പങ്കെടുത്തു


+ There are no comments
Add yours