കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്തു 68-ാം നമ്പര്‍ അംഗന്‍വാടിയുടെ നിര്‍മ്മാണോദ്ഘാടനം

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ആനിത്തോട്ടത്തു 68-ാം നമ്പര്‍ അംഗന്‍വാടിയുടെ നിര്‍മ്മാണോദ്ഘാടനം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസി ഡന്‍റ് കെ.ആര്‍. തങ്കപ്പന്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെസ്സി ഷാജന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ബിജു പത്യാല അദ്ധ്യക്ഷ വഹിച്ച യോഗത്തില്‍ പി.എ. ഷെമീര്‍, റിജോ വാളാന്തറ, റോണി കെ. ബേബി, റസിലി ആനിത്തോട്ടം, ഫൈസല്‍ തേനംമാക്കല്‍, ഷാജി ഈസാ, അബ്ദുള്‍ ഫത്താഹ്, ബിനാ എം.ബി., ഷെമീര്‍ കെ.എസ്, മാത്യു പൂവക്കുളം, ജോയി തഴയ്ക്കല്‍, മാത്യു കൂട്ടുമ്മേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പൊതുജനപങ്കാളിത്തത്തിലൂടെ സമാഹരിച്ച മൂന്നരലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായി ലഭിച്ച ഒരു ലക്ഷം ചേര്‍ത്ത് ബിഷപ്പ് ഹൗസിന് സമീപം 3 സെന്‍റ് സ്ഥ ലം വാങ്ങുകയും, പഞ്ചായത്ത് വിഹിതമായ പത്തു ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ അഞ്ച് ലക്ഷം രൂപയും ചേര്‍ത്താണ് ഇപ്പോള്‍ അങ്കണവാടിയുടെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.

Share :

You May Also Like

More From Author

+ There are no comments

Add yours