നിരന്തര കുറ്റവാളിയെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി

Estimated read time 1 min read

കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കാഞ്ഞിരപ്പള്ളി മേച്ചേരിത്താഴെ വീട്ടിൽ അംബ്രൂ എന്ന് വിളിക്കുന്ന അബ്ദുള്‍ റഫീഖ് (22)നെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേ ക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഞ്ഞിരപള്ളി, പൊന്‍കുന്നം എന്നീ സ്റ്റേഷനു കളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, സർക്കാർ ഉദ്യോഗസ്ഥരെ ആക്ര മിക്കൽ തുടങ്ങിയ കേസുകളില്‍ പ്രതിയാണ്.

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ത ടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെ തിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർ ന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോ ലുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരി ക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

You May Also Like

More From Author