ആനക്കല്ല് സെന്‍റ് ആന്‍റണീസ് പള്ളിയിൽ വിശുദ്ധ അന്തോനീസിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാളിന് തുടക്കമായി.തിരുനാളിന് സെന്‍റ് ആന്‍റണീസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്‍റണി തോക്കനാട്ട് കൊടിയേറ്റി. വികാരി ഫാ. ജോസഫ് പൊങ്ങന്താനത്ത്, അസിസ്റ്റന്‍റ് വികാരി ഫാ. നോയൽ അച്ച ൻപറന്പിൽ ഒഎസ്ബി, സെന്‍റ് ആന്‍റണീസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. ഷിജു കണ്ടപ്ലാക്കൽ എന്നിവർ സഹ കാർമികരായിരുന്നു. ജനുവരി നാലുവരെയാണ് തിരുനാൾ.

29 മുതൽ ജനുവരി ഒന്നുവരെ രാവിലെ 5.45നും വൈകുന്നേരം 4.45നും മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന. രണ്ടിന് രാവിലെ 5.45നും വൈകുന്നേരം 4.45നും മ ധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, 6.30ന് സെമിത്തേരി സന്ദർശനം, രാത്രി ഏഴിന് നാടകം. മൂന്നിന് രാവിലെ 5.45ന് മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, ഏഴി ന് തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പ്, ഉച്ചകഴിഞ്ഞ് മൂന്നിന് കൂട്ടായ്മകളിൽ നിന്ന് കഴുന്ന് പ്രദക്ഷിണം, വൈകുന്നേരം 4.30ന് മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, 6.30ന് ജൂബിലി സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ഉദ്ഘാടനം ചെയ്യും. രാത്രി 7.30ന് സ്നേഹവിരുന്ന്. നാലിന് രാവിലെ 5.30ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, ഏഴിന് വാഹന വെഞ്ചരിപ്പ്, 7.30ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, ഒന്പതിന് വാഹന വെ ഞ്ചരിപ്പ്, കഴുന്ന് നേർച്ച, വൈകുന്നേരം 4.30ന് മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, 6.30ന് നരിവേലി കുരിശടിയിലേക്ക് പ്രദക്ഷിണം.

+ There are no comments
Add yours