വർഷങ്ങളായി തകർന്നു കിടന്നിരുന്നതും ഏറെ ജനകീയ സമരങ്ങൾക്ക് ഇടയാവുകയും ചെയ്തിരുന്ന മുണ്ടക്കയം കരിനിലം -പശ്ചിമ- കുഴിമാവ് റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്നും ഒന്നേകാൽ കോടി രൂപ അനുവദിച്ച് പൂർണ്ണമായും റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കി.
റോഡിൻറെ ഉദ്ഘാടനം കരിനിലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഇനി സൈഡ് കോൺക്രീറ്റിംഗ്, ഓട നിർ മ്മാണം, റോഡ് സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവ നടപ്പിലാക്കുമെന്നും ഇതിനായി അധിക തുക അനുവദിക്കുമെന്നും എംഎൽഎ അറിയിച്ചു. കൂടാതെ സമീപ ഭാവിയിൽ തന്നെ റോഡ് ബി എം & ബി സി നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും ഈ റോഡിന്റെ സമാന്തര പാതയായ കരിനിലം- പുഞ്ചവയൽ -504- കുഴിമാവ് റോഡ് ബി എം & ബി സി നിലവാരത്തിലേക്ക് മാറ്റുന്നതിന് 5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ടെൻഡർ നടപടികളി ലേക്ക് എത്തിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.
യോഗത്തിൽ വി.ജെ കുര്യാക്കോസ് അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ പ്രതീഷ് കുമാർ, പ്രശാന്ത് പി.ടി, ബെന്നി നെയ്യൂർ , സരോജിനി ടി.കെ, പൊതുപ്ര വർത്തകരായ ഓ.പി. എ സലാം, പി.കെ പ്രദീപ്, എം.ജി രാജു, പി.എസ് സുരേന്ദ്രൻ, ആർ. സി നായർ, ചാർലി കോശി, ടി.ജെ ചാക്കോ, കെ എൻ സോമരാജൻ എന്നി വർ സംസാരിച്ചു. മുൻപ് റോഡ് പുനരുദ്ധാരണം നടത്തുന്നതിന് ഒരു കോടി രൂപ അനുവദിച്ചിരുന്നെങ്കിലും കരാർ ഏറ്റെടുത്ത കോൺട്രാക്ടർ പ്രവർത്തി പാതിവഴി യിൽ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് പുനരുദ്ധാരണ പ്രവർത്തികൾ നിലയ്ക്കുകയും സാങ്കേതിക തടസ്സങ്ങൾ മൂലം തുടർപ്രവർത്തനങ്ങൾ നടത്താൻ കഴിയാ തെ വരികയും ചെയ്തു.
പിന്നീട് കാലവർഷക്കെടുതി മൂലം റോഡ് കൂടുതൽ തകരാറിലാവുകയും അനുവദിക്കപ്പെട്ടിരുന്നതിൽ അവശേഷിച്ച തുക കൊണ്ട് റോഡ് പുനരുദ്ധാരണം നട ത്താൻ കഴിയാതെ വരികയും ചെയ്തു. ഇതേ തുടർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ റോഡ് റീ ടാർ ചെയ്യുന്നതിന് അധിക തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും തുടർനടപടികളിലൂടെ പുതുതായി ഒന്നേകാൽ കോടി രൂപ അനുവദിപ്പിച്ച് റോഡ് റീ ടെൻഡർ ചെയ്ത് കരാർ നൽകി ഇപ്പോൾ റോഡ് പൂർണമായും റീ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുകയായിരുന്നു.


+ There are no comments
Add yours