കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പക്ടർ വിജിലൻസ് പിടിയിൽ. പാലാ യിൽ 7000 രൂപ കൈക്കുലി വാങ്ങുന്നതിനിടെ പിടിയിലായത് ഡെപ്യൂട്ടി ഇലക്ട്രി ക്ക ൽ ഇൻസ്പക്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കൊല്ലം സ്വദേശിയായ എസ്.എൽ സുമേഷ് ആണ് പിടിയിലായത്.
കോട്ടയത്തെ സ്കൂളിൻ്റെ ഇൻസ്പെക്ഷൻ തയ്യാറാക്കുന്നതിനായി ഇദ്ദേഹം 10000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇന്ന് പാലായിലെ മറ്റൊരു പോളിടെക്നിക്കിൽ ഇദ്ദേഹം എത്തിയ സമയം പരാതിക്കാരൻ കൈക്കൂലിയുമായി എത്തുകയായിരുന്നു. തുടർന്ന്, വിജിലൻസ് എസ് പി വി.ജി വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു.