സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ മാതാവിന്‍റെ പിറ വിത്തിരുനാളിനും പങ്കെടുക്കാൻ വിശ്വാസികളുടെ തിരക്ക്. തിരുക്കർമങ്ങളിൽ പങ്കെടുക്കാനും നേർച്ച കാഴ്ചകൾ അർപ്പിക്കാനും ആയിരക്കണക്കിനു വിശ്വാസിക ളാണ് അക്കരയമ്മയുടെ സവിധത്തിലേക്ക് ഒഴുകിയെത്തുന്നത്. രാവിലെ 9.30 മുതൽ വിതരണം ചെയ്യുന്ന നേർച്ചക്കഞ്ഞി കഴിക്കാനും നാനാജാതി മതസ്ഥർ എത്തു ന്നുണ്ട്.

രാവിലെ അഞ്ചിന്, 6.30ന്, 8.15ന് 10ന് ഉച്ചയ്ക്ക് 12ന്, ഉച്ചകഴിഞ്ഞ് രണ്ടിന്, 4.30ന്, രാത്രി ഏഴിന് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്. ആറിന് 4.30ന് കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, ഏഴിന് 4.30 ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ജോസ് പുളിക്കല്‍, എട്ടിന് 4.30ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാർ റാഫേല്‍തട്ടില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തിരുനാള്‍ ദിവസങ്ങളില്‍കാഞ്ഞിരപ്പള്ളിവികാരി ജനറാൾമാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം, റവ.ഡോ. കുര്യന്‍ താമരശ്ശേരി, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ എന്നിവര്‍വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതാണ്.
തിരുനാളില്‍ സംബന്ധിക്കാന്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 50,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍, ഭക്തജനങ്ങള്‍ക്ക് ആവശ്യമായ അടിമ, കുമ്പസാരം, നേര്‍ച്ചകാഴ്ചകള്‍ എന്നിവ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഒന്നു മുതല്‍ എട്ടുവരെ രാവിലെ 9.30 മുതല്‍ നേര്‍ച്ചക്കഞ്ഞി വിതരണമുണ്ടായിരിക്കും.

+ There are no comments
Add yours