പകര്‍ച്ചവ്യാധികള്‍ പടരുന്നു ; കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ജാഗ്രതാ സെമിനാര്‍ നടത്തി

Estimated read time 0 min read
Share :

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന 7 ഗ്രാമപഞ്ചായത്തുകളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിന്‍റെ പശ്ചാതലത്തില്‍ ബ്ലോക്ക് തല ആ രോഗ്യ സെമിനാര്‍ നടത്തി. ഡെങ്കിപനി,എലിപനി,മഞ്ഞപ്പിത്തം,മലേറിയ,കോവിഡ്, പകര്‍ച്ചപനി തുടങ്ങിയ രോഗങ്ങള്‍ ക്രമാതീതമായി കഴിഞ്ഞ വര്‍ത്തെ കണക്ക് വച്ച് നോക്കുമ്പോള്‍ 2025 ജനുവരി മുതല്‍ മെയ് 31 വരെ വര്‍ധനവാണ് കാണിക്കുന്നത്. മഴക്കാലം നേരത്തേയായതും, സാമൂഹിക ശുചിത്വമില്ലായ്മയും ആണ് ഈ വി ധം രോഗവര്‍ദ്ധവിന് കാരണമാക്കിയതെന്ന് ബ്ലോക്ക് എപ്പിഡമോളജിസ്റ്റ് ഡോ.ജിനി അഭിപ്രായപ്പെട്ടു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി സെ മിനാറിന്‍റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

ഡെങ്കിപനി കൂടുതലായും എരുമേലി, മുണ്ടക്കയം, പാറത്തോട് പഞ്ചായത്തുകളിലാണ് കണ്ടു വന്നിട്ടുളളത്. മണിമല, കോരുത്തോട് പഞ്ചായത്തുകളില്‍ മഞ്ഞപി ത്തം പടര്‍ന്നു പിടിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെങ്കുപനി പടരുന്ന മേഖലകളില്‍ ഈഡിസ് കൊതുകുകളെ നശിപ്പിക്കുവാന്‍ ചുറ്റുമുളള വീടുകളിലും ഇന്‍ഡോര്‍ സ്പേസ് സ്പ്രേയിംഗ്ڈ പ്രാവര്‍ത്തികമാക്കുവാന്‍ തീരുമാനിച്ചു. കൂടാതെ 1000 ജനസംഖ്യയില്‍ 3 പേര്‍ക്ക് ഡെങ്കുപനിയുടെ രോഗബാധ ശ്രദ്ധയില്‍പെട്ടാല്‍ ഫോഗിംഗ് നടത്തുവാനും നിര്‍ദ്ദേശിച്ചു.

ഓടകളിലെ വെളളക്കെട്ടുകള്‍ ഒഴിവാക്കുകയും, ഓടകളില്‍ സ്പ്രേയിംഗ് നടത്തി കൊതുക് നശീകരണം പ്രാവര്‍ത്തികമാക്കുവാനും പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേ ശം നല്‍കി. മഞ്ഞപിത്തം വ്യാപകമായ സ്ഥലങ്ങളില്‍ രോഗാതുരുത കുറയുന്നതുവരെ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുവാനും, പഞ്ചായത്തുകളിലെ മുഴുവന്‍ കിണ റുകളും ക്ലോറിനേറ്റ് ചെയ്യുവാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ സിറിള്‍ തോമസ്, ജാന്‍സി സാബു, കുമാരി രേഖാദാസ്, സുമി ഇസ്മായില്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റ്റി.ജെ മോഹനന്‍, ഷക്കീലാ നസീര്‍, റ്റി.എസ് ക്യഷ്ണകുമാര്‍, പി.കെ പ്രദീപ്,ജോഷി മംഗലം, ഡാനി ജോസ്, പഞ്ചാ യത്ത് മെമ്പര്‍മാരായ ബിജു ചക്കാല,അനിറ്റ ജോസ്, ഷീലമ്മ ഡോമിനിക്ക്, സുലോചന സുരേഷ്, ഷിജി ഷാജി, റോസമ്മ ജോണ്‍,സുനി വര്‍ഗ്ഗീസ്,മിനി മാത്യൂ, ബി.ഡി. ഒ ഫൈസല്‍.എസ്,ജോയിന്‍റ് ബി.ഡി.ഒ സിയാദ് റ്റി.ഇ,സീനിയര്‍ ക്ലാര്‍ക്ക് ദീലിപ് കെ.ആര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശ്രീകുമാര്‍ കൂടാതെ വിവിധ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിവിധ ചര്‍ച്ചകള്‍ക്ക് നേത്യത്വം നല്‍കി.

Share :

You May Also Like

More From Author

+ There are no comments

Add yours