കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സ്ഥാപകദിന ത്തോടനുബന്ധിച്ച് നേഴ്സറി വിഭാഗം കുട്ടികളുടെ രണ്ട് ബണ്ണി യൂണിറ്റുകൾ കാഞ്ഞിരപ്പ ള്ളി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.റ്റി. രാകേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഫാ.അഗസ്റ്റിൻ പീടികമല എസ്.ജെ. അദ്ധ്യക്ഷത വഹിച്ചു.സ്കൗട്ട് ആൻഡ് ഗൈഡ്സ്ജില്ലാ കമ്മീഷണറർമാരായ ഫാ.വിൽസൺ പുതുശ്ശേരി എസ്.ജെ, ആൻസമ്മ തോമസ്, ലതിക ടി.കെ, ജില്ലാ സെക്രട്ടറി അജയൻ പി.എസ്, ജില്ലാ ട്രെയിനിംഗ് കമ്മീ ഷണർ  ഓമന പി.എൻ, ജോയിന്റ് സെക്രട്ടറി സുജ എം.ജി, പി.റ്റി.എ പ്രസിഡന്റ്  അ ജേഷ് പി.എസ്, ബണ്ണി ആന്റിമാരായ മെറീന മാത്യു, ഷീന വർഗ്ഗീസ് എന്നിവർ പ്രസം ഗിച്ചു.

ജില്ലയിലെ ബണ്ണി  ആന്റിമാർ, ജില്ലാ ഭാരവാഹികൾ സ്കൂൾ യൂണിറ്റ് ലീഡേഴ്സ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ബണ്ണി യൂണിറ്റിന്റെ ആരംഭത്തോടെ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ എല്ലാ വിഭാഗങ്ങളും പ്രവർത്തിക്കുന്ന ഏക വിദ്യാലയം എന്ന ബഹുമതി എ.കെ.ജെ.എം സ്കൂളിനു ലഭിച്ചു.