എരുമേലി: സ്വകാര്യ ബസിലെ ജീവനക്കാരനെ മർദ്ദിക്കുകയും ബിയർ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചതായും പരാതി. എരുത്വാപ്പുഴ സ്വദേശി സേതുവിനാണ് (അച്ചു – 21) മർദ്ദനമേറ്റത്. വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെ എരുമേലി സ്വകാര്യ ബസ് സ്റ്റാ ൻഡിലാണ് സംഭവം. സ്റ്റാൻഡിൽ ബസ് നിർത്തിയിട്ട ശേഷം ജീവനക്കാർ പുറത്തേക്ക് ഇറങ്ങി കുറച്ച് നേരത്തിനു ശേഷം രണ്ട് യുവാക്കളെത്തി സേതുവിനെ മർദ്ദിക്കുകയാ യിരുന്നു.
യുവാക്കളിൽ ഒരാളുടെ സഹോദരിയോട് മോശമായി സംസാരിച്ചെന്ന് ആരോപിച്ചാണ് ഇവർ ക്രൂരമായി മർദ്ദിച്ചത്. യുവാക്കൾ കരുതിയിരുന്ന ബിയർ കുപ്പികൊണ്ട് സേതുവി ൻ്റെ തലയ്ക്ക് അടിച്ചതായും യാത്രക്കാർ പറഞ്ഞു. നിരവധിയാളുകൾ നോക്കിനിൽ ക്കെയാണ് മർദ്ദനം. കേസെടുത്ത് അന്വേഷിക്കുമെന്ന് എരുമേലി എസ്.ഐ അനീഷ് പറഞ്ഞു.
ആദിവാസി മലവേട സമുദായത്തിൽപ്പെട്ട യുവാവാണ് അക്രമിക്കപ്പെട്ടത്. ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ  ചികിത്സയിലിരിക്കേ എരുമേലി പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി കസ്റ്റഡിയിൽ എടുത്തതായി ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുവാൻ ശ്രമിച്ചു വെ ന്ന വിഷയത്തിൽ യുവാവിനെതിരെ കേസെടുക്കുവാനാണ് ശ്രമമെന്നും ബന്ധുക്കൾ ആരോപിച്ചു.