ദേശീയപാത 183ൽ ടാങ്കർ ലോറിയും ബസും കൂട്ടിയിടിച്ചും കാഞ്ഞിരപ്പള്ളി ഈരാറ്റു പേട്ട റോഡിൽ കാറുകൾ കൂട്ടിയിടിച്ചും അപകടം. രണ്ട് അപകടങ്ങളിലും ആർക്കും പരിക്കില്ല.

പാറത്തോട് പള്ളിപ്പടിക്ക് സമീപം ഇന്നലെ വൈകുന്നേരം ആറോടെയാണ് ടാങ്കർ ലോ റിയും ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്.  മുണ്ടക്കയം ഭാഗത്തേക്ക് പോവുക യാ യിരുന്ന ടാങ്കർ ലോറിയും ജീവനക്കാരെ ഇറക്കിയ ശേഷം മുണ്ടക്കയത്തു നിന്ന് തിരി കെ വന്ന സെന്‍റ് മേരീസ് റബേഴ്സിന്‍റെ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബസി ന്‍റെ ചില്ലും ലോറിയുടെ മുൻവശവും തകർന്നു.

കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല് സ്കൂളിന് സമീപം വൈകുന്നേരം 5.45 ഓടെയാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു.  കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെ ത്തി നടപടികൾ സ്വീകരിച്ചു.