വാഹനാപകടത്തിൽ പരിക്ക്പറ്റി ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ആനിക്കാട് മുക്കാലി കുരുമ്പനാൽ ജോബിൻബാബു(26)ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 26-ന് ജോലിക്കിടെ മൂവാറ്റുപുഴയിൽ പിക് അപ് വാൻ ഇടിച്ചാണ് അപകടം. തുടർന്ന ആലുവായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിഴാഴ്ച ഉച്ചയക്ക് 12-ന് ആയിരുന്നു അന്ത്യം. അച്ഛൻ: ബാബു. അമ്മ: സീസിലി. സഹോദരിമാർ: ലൈബി, ജിബി. സംസ്കാരം ശനിയാഴ്ച മൂന്നിന് പൂളിക്കൽകവല സെന്റ് മേരീസ് പള്ളിയിൽ.


+ There are no comments
Add yours