ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽ പെട്ടു

Estimated read time 0 min read
Share :

തമിഴ്നാട് സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസാണ് രാവിലെ അപകടത്തിൽ പെട്ടത്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് വളപ്പിലാ യി രുന്നു അപകടം. ബസിൻ്റെ ബ്രെക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം.  തമിഴ്നാട് വെല്ലൂർ സ്വദേശികളായ അയ്യപ്പ ഭക്തരാണ് ബസ്സിലുണ്ടായിരുന്നത്. പൊൻകുന്നം ഭാ ഗത്തു നിന്നും വന്ന അയ്യപ്പ വാഹനം റോഡിലെ പോസ്റ്റിലും ഇവിടെ പാർക്ക് ചെയ്തിരുന്ന ലോറിയിലും ഇടിച്ചാണ് നിന്നത്.

അപകടത്തിൽ  ഒരാൾക്ക് ചെറിയ പരിക്ക് പറ്റിയതൊഴിച്ചാൽ മറ്റാർക്കും പരിക്കില്ല. രാവിലെ 5.30 ഓടെയാണ് അപകടം നടന്നത്. ഡ്രൈവറുടെ മനസാന്നിധ്യം മൂലം സമീപത്തെ കുഴിയിലേക്ക് പോകാതെ വാഹനം രക്ഷപ്പെടുകയായിരുന്നു. സമീപത്തെ വൈദ്യുതി പോസ്റ്റിനും നാശനഷ്ടം സംഭവിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours