ഇളങ്ങോയി നാലാം മൈല്‍ – കന്നുകുഴി റോഡ് ശോച്യാവസ്ഥയില്‍; പ്രതിഷേധിച്ച് നാട്ടുകാര്‍

Estimated read time 1 min read
Share :

ഇളങ്ങോയി നാലാം മൈല്‍ – കന്നുകുഴി റോഡിന്‍റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. മണിമല – കൊടുങ്ങൂര്‍ റോഡി നെയും ചാമംപതാല്‍ – പൊന്‍കുന്നം റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് നാളുകളേറെയായി. നിരവധി വിദ്യാര്‍ഥികള്‍ പഠി ക്കുന്ന ഇളങ്ങോയി ഹോളി ഫാമിലി ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍, ഹോളിഫാമിലി യുപി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കും ഹോളിക്രോസ് പള്ളിയിലേക്കുമുള്ള ഏക ഗ താഗതമാര്‍ഗമാണിത്. റോഡ് തകര്‍ന്നതോടെ കുട്ടികളുമായി പോകുന്ന ഓട്ടോറിക്ഷയടക്കമുള്ള വാഹനങ്ങള്‍ ഇതുവഴി സര്‍വീസ് നടത്താന്‍ വിസമ്മതിക്കുകയാ ണ്.

റോഡിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് പലതവണ അധികാരികള്‍ പ്രഖ്യാപിച്ചെങ്കിലും ഗതാഗത യോഗ്യമാക്കാനുള്ള യാതൊരു നടപടിയും ഇതുവരെയും സ്വീകരി ച്ചിട്ടില്ല. ഈ മേഖലയില്‍ തന്നെയുള്ള നാലാം മൈല്‍ – ഇളങ്ങോയി കടവ് റോഡും ഉള്ളായം – കോണേക്കടവ് റോഡും ഇതേ പോലെ തന്നെ പൂര്‍ണമായി തകര്‍ന്നിരി ക്കുകയാണ്. അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച്   ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനാണ് ഇവിടെയുള്ള നാട്ടുകാരുടെ തീരുമാനം. സ്‌കൂള്‍ ബസ് ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ വഴി എത്രയും പെട്ടെന്ന് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവ ശ്യപ്പെട്ടു.

Share :

You May Also Like

More From Author

+ There are no comments

Add yours