പാലാ പൊൻകുന്നം റോഡിൽ ഏഴാംമൈലിൽ ഇടറോഡിൽ നിന്ന് എത്തിയ കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറി അപകടം. ആർക്കും പരിക്കില്ല. ചൊവ്വാഴ്ച രാവി ലെ പത്തരയോടെയായിരുന്നു അപകടം. പാമ്പോലി റോഡിൽ നിന്നെത്തിയ കാർ ഹൈവേയിലേക്ക് കയറുന്നതിനായി നിർത്തിയപ്പോൾ പൊൻകുന്നം ഭാഗത്തു നി ന്നെത്തിയ കാർ ദിശതെറ്റി കാറിലിടിക്കുകയായിരുന്നു. കാറിന്റെ മുൻവശത്ത് ബോണറ്റിലേക്ക് കാറിന്റെ ടയർ കയറിയാണ് നിന്നത്. ഹൈവേയിലൂടെത്തിയ കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. ഈ സമയം കവലയിലും കടത്തിണ്ണയിലും ആളില്ലാതിരുന്നതിനാൽ വൻ അപകടമൊ ഴിവായി.


+ There are no comments
Add yours