വീണ ജോർജ്ജ് രാജിവെക്കണം; കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

Estimated read time 0 min read
Share :
കാഞ്ഞിരപ്പള്ളി:നുണകളാൽ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യ രംഗം ഒന്നൊന്നായി തകർന്നു വീഴുകയാണെന്ന്  ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്. ആ രോഗ്യമന്ത്രി  വീണാ ജോർജ് രാജിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തോടനുബന്ധിച്ച് നിയോജകമണ്ഡലം കമ്മിറ്റി യുടെ  നേതൃത്വത്തിൽ ജനറൽ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മെഡിക്കൽ കോളെജിലെ കെട്ടിടം നിലംപതിച്ച് ബിന്ദു എന്ന വീട്ടമ്മ  മരണപ്പെട്ടത് ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണെന്നും അപകടമുണ്ടായ പ്പോൾ, ഉപയോഗമില്ലാത്ത കെട്ടിടമാണ് തകർന്നതെന്ന് പറഞ്ഞ് തടിതപ്പാനായിരുന്നു ആരോഗ്യ മന്ത്രിയുടെ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആശുപത്രിക ളിലെത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. മന്ത്രി വീണാ ജോർജിനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും വീ ണാ ജോർജ് മന്ത്രി സ്ഥാനം രാജിവച്ച് പൊതു സമൂഹത്തോടു മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ്  ബ്ലോക്ക് പ്രസിഡൻ്റ് പി. ജീരാജിൻ്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.എ ഷെമീർ, പ്രൊഫ.റോണി.കെ.ബേബി, സുഷമാ ശിവ ദാസ്, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ജിജി അഞ്ചാനി, ഡിസിസി എക്സിക്യു്ട്ടീവ് കമ്മറ്റിയംഗങ്ങളായ ജോ പായിക്കാടൻ, അഭിലാഷ് ചന്ദ്രൻ, സനോജ് പനക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ ബിജു പത്യാല, സേവ്യർ മൂലകുന്ന്, സാലു പി മാത്യു, അജിത അനിൽ, ഷെറിൻ സലിം, കോൺഗ്രസ് ബ്ലോക്ക് ഭാര വാഹികളായ ഒ.എം ഷാജി, എമേഴ്സൺ ദേവസ്യ, നായിഫ് ഫൈസി,എം.കെ.ഷെമീർ, ടി.കെ.ബാബുരാജ്, ബിനു കുന്നുംപുറം, അബ്ദുൽ ഫത്താക്ക്, ഷെജി പാറക്കൽ, പി.ജി.പ്രകാശ് , യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് കെ.എസ് .ഷിനാസ്,  മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ ശ്രീകല ഹരി, ലൂസി ജോർ ജ്,  ജില്ലാ ഭാരവാഹികളായ ഡാനി ജോസ്, ബെൻസി ബൈജു ,നസീമ ഹാരീസ് എന്നിവർ പ്രസംഗിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours