പൊൻകുന്നം :കുടുംബശ്രീ മിഷന് കീഴിൽ പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങളിലെ അംഗ ങ്ങൾക്കെല്ലാവർക്കും തൊഴിൽ നൽകാനുള്ള ദൗത്യവുമായി ചിറക്കടവ് ഗ്രാമ പഞ്ചായ ത്തിലെ അഞ്ചാം വാർഡ് പ്രവർത്തനമാരംഭിച്ചു. 2015 ൽ 11 അയൽക്കൂട്ടങ്ങൾ ഉണ്ടായി രുന്ന വാർഡിൽ ഇപ്പോൾ 16 അയൽക്കൂട്ടങ്ങൾ ഉണ്ട്. വാർഡിലെ എല്ലാ വീടുകളിലും ഒ രു കുടുംബശ്രീ പ്രവർത്തക എന്ന ലക്ഷ്യമാണ് മുന്നിൽ ഉള്ളതെന്ന് വാർഡ് മെമ്പർ കെ ജി കണ്ണൻ പറഞ്ഞു. ഈ വർഷം കുടുംബശ്രീ മിഷൻ ഉപജീവന വർഷമായി ആചരിക്കുന്നതി നോടനുബന്ധിച്ചാണ് എല്ലാ അംഗങ്ങൾക്കും തൊഴിൽ എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന തെന്നും കെജി കണ്ണൻ പറഞ്ഞു.
കുടുംബശ്രീ യൂണിറ്റുകളായ അയൽക്കൂട്ടങ്ങളെ ശക്തിപ്പെടുത്തുന്നതിന് വാർഡിൽ വേറി ട്ട പ്രവർത്തനങ്ങൾ നടന്നുവരുന്നു. ചികിത്സാ സഹായം, അനുമോദന സഭ,നന്മയുടെ പാ ഥേയം പൊതിച്ചോറ് വിതരണം, രക്തദാനം തുടങ്ങിയ പ്രവർത്തനങ്ങൾ കുടുംബശ്രീ പ്ര വർത്തകർ നടത്തിവരുന്നു. എല്ലാ അയൽക്കൂട്ടങ്ങളിലും പ്രതിവാര യോഗങ്ങളിൽ ഉയർ ന്ന ഹാജർ നേടുന്ന അംഗങ്ങളെ വാർഡ്തല എ.ഡി.എസ് വാർഷികങ്ങളിൽ ട്രോഫിയും സർട്ടിഫിക്കറ്റും നൽകി ആദരിക്കാറുണ്ട്. അയൽക്കൂട്ടങ്ങൾക്ക് കീഴിൽ കുട്ടികൾക്കായി ബാലസഭകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാവർഷവും ബാലസഭാ കുട്ടികളുടെ ബാലമേള കൾ വാർഡിൽ സംഘടിപ്പിക്കുന്നു.