കെ.എസ്.ആർ.ടി.സിയുടെ സഡൻ ബ്രേക്ക്; ബുള്ളറ്റ് യാത്രികർ രക്ഷപ്പെട്ടത് അത്ഭുതകരമായി. പൊൻകുന്നം ശാന്തി ആശുപത്രിക്ക് സമീപം വൈകുന്നേരം 5 മണി യോടെയാണ് സംഭവം.

കോട്ടയത്തു നിന്ന് കുമളി ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് പെട്ടന്ന് നിർത്തിയതോടെ പുനലൂർ രജിസ്ട്രേഷനിലുള്ള ബൈക്ക് യാത്ര ക്കാർ അപകടത്തിൽ പെടുകയായിരുന്നു. ബസ് പെട്ടന്ന് നിർത്തിയതുകണ്ട പുറകെ വന്ന ബുള്ളറ്റ് യാത്രികർ നിയന്ത്രണം വിടുകയും ഇവർ ഉടനടി വാഹനത്തിൽ നിന്നും ചാടി രക്ഷ പ്പെട്ടതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. ബസിൻ്റെ പുറക് വശത്ത് ബുള്ളറ്റ് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
പുനലൂർ സ്വദേശികളായ ഇവർക്ക് ഇവിടെ ബസ് സ്റ്റോപ്പ് ഉണ്ടെന്ന് അറിയാഞ്ഞതാണ് അപകടത്തിന് കാരണം. മഴ കൂടി ചെയ്തതിനാൽ വാഹനം ബ്രേക്ക് ചവിട്ടിയിട്ട് കിട്ടിയില്ലന്നും ഇവർ പറഞ്ഞു.

+ There are no comments
Add yours