ലഹരി വിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായി നടത്തുന്ന 250 ലഹരി വിരുദ്ധ യോഗത്തിൻ്റെ ഉദ്ഘാടനം

Estimated read time 1 min read
Share :

ചിറക്കടവ് ഗ്രാമ പഞ്ചായത്ത് ലഹരി വിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായി നടത്തുന്ന 250 ലഹരി വിരുദ്ധ യോഗത്തിൻ്റെ ഉദ്ഘാടനം സിഡിഎസ് ചെയർപേഴ്സൺ ഉഷാ പ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ ഉത്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ NT ശോഭന, 17-ാം വാർഡ് മെമ്പർ ലീനാ കൃഷ്ണകുമാർ, അസിസ്റ്റൻ്റ് സെക്രട്ടറി സിന്ധുമോൾ S, CDS മെമ്പർമാർ തുടങ്ങിയ വർ പങ്കെടുത്തു.

പഞ്ചായത്തിൽ 250 കുടുംബശ്രീ യൂണിറ്റുകളും പ്രത്യേക ലഹരി വിരുദ്ധ യോഗംചേരും. യോഗത്തിൽ പഞ്ചായത്ത് പ്രിൻ്റ് ചെയ്തു നൽകിയ രക്ഷകർത്താക്കൾ ശ്രദ്ധി ക്കേണ്ട 21 കാര്യങ്ങൾ വായിച്ച് അവതരിപ്പിക്കും. വിവരങ്ങൾ രഹസ്യമായി കൈമാറുന്നതിന് എക്സൈസ് ടോൾ ഫ്രീ നമ്പർ നൽകും. പഞ്ചായത്തിൽ സ്ഥാപിക്കുന്ന പെട്ടിയിൽ രഹസ്യമായി വിവരങ്ങൾ നിക്ഷേപിക്കാം. പേര് വിവരം വെളിപ്പെടുത്തേണ്ടതില്ല. കുടുംബശ്രീ മുഖാന്തിരം കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് പുസ്തക വിതരണം നടത്തും.

Share :

You May Also Like

More From Author

+ There are no comments

Add yours