നിയന്ത്രണംതെറ്റിയ കാർ രണ്ട് വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ വൈകുന്നേരം നാലോടെ എരുമേലി ചരള റോഡിലാണ് അപകടം. പരുമലയിൽനിന്നു കട്ടപ്പനയിലേക്ക് പോവുകയായിരുന്ന രണ്ട് വൈദികർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

എരുമേലി പോലീസ് സ്ഥലത്ത് എത്തി. വൈദികർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ട ു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ചരള ഭാഗത്ത് ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ അപകടമാണ്. കഴിഞ്ഞ ദിവസമാണ് കാർ നിയന്ത്രണം തെറ്റി വീടിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറിയത്.

+ There are no comments
Add yours