സെൻറ് ഡൊമിനിക്സ് കോളേജിൽ അന്തർദ്ദേശീയ ഗണിതശാസ്ത്ര,സ്റ്റാറ്റിസ്റ്റിക്സ് സെമിനാർ

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി : 2025 ലെ ഐസിഎംഎസ് (ഇൻറർനാഷണൽ കോൺഫറൻസ് ഓൺ മാത്തമാറ്റിക്സ് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ്) അന്തർദേശീയ സെമിനാർ കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളേജിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാദർ ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. മാനേജർ റവ. ഡോ. കുര്യൻ താമ രശേരി മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അദ്ധ്യക്ഷനായിരുന്നു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ, കേരള മാ ത്തമാറ്റിക്കൽ അസോസിയേഷൻ, കേരള സ്റ്റാറ്റിസ്റ്റിക്കൽ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് സെമിനാർ സെൻ്റ് ഡൊമിനിക്സ് കോളജ് സം ഘടിപ്പിക്കുന്നത്.

ഉദ്ഘാടന സമ്മേളനത്തിൽ ഗണിത ശാസ്ത്ര വിഭാഗം മേധാവി ഡോ ഷിബു മാനുവൽ, കേരള മാത്തമാറ്റിക്കൽ അസോസിയേഷൻ കോട്ടയം ചാപ്റ്റർ സെക്രട്ടറി ക്യാപ്റ്റൻ ജയിസ് കുര്യൻ, 2025 ഐ.സി.എം.എസ് കൺവീനർ റാണി ജോസ് എന്നിവർ പ്രസംഗിച്ചു.

വരണാസി ഐ. ഐ. ടി. യിൽ നിന്നുള്ള പ്രൊഫ. ഡോ. അശോക് ജി ഗുപ്ത, കുസാറ്റ് പ്രൊഫസർ ഡോ. അപർണ്ണ ലക്ഷ്മണൻ, സ്പെയിനിലെ കാഡിസ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ഇസ്മയിൽ ഗോൺസാലസ് യേരോ, രാജസ്ഥാൻ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ദീപേഷ് ഭട്ടി, അമേരിക്കയിലെ മേരിലാൻ്റ് സർവ്വകലാശാലാ പ്രൊ ഫസർ ഡോ. തോമസ് മാത്യു, പാലക്കാട് വിക്ടോറിയ കോളജിലെ ഡോ. റിച്ചു രാജേഷ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നിർവ്വഹിച്ചു.

ദ്വിദിന സെമിനാറിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി 196 ഗണിതശാസ്ത്ര, സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധർ പങ്കെടുക്കും. 167 ഗവേഷണപ്രബന്ധങ്ങൾ അവതരി പ്പിക്കപ്പെടും. ഐ സി എം എസ് പിന്തുടരുന്ന രീതിയനുസരിച്ച് ഗണിതശാസ്ത്രത്തിന്റെയും സ്റ്റാറ്റിസ്റ്റിക്സിൻ്റെയും സെമിനാറുകൾ സമാന്തരമായി നേരിട്ടും ഓൺ ലൈനായും നടത്തപ്പെടും. കോളജിലെ വിദ്യാർത്ഥികൾക്കൊപ്പം കേരളത്തിലും പുറത്തുമുള്ള ഗണിത, സ്റ്റാറ്റിസ്റ്റിക്സ് ശാസ്ത്രജ്ഞർക്കും അദ്ധ്യാപകർക്കും വിഷയ ത്തിലെ നൂതന പ്രവണതകളും സാധ്യതകളും തുറന്നു നല്കുന്നതാകും സെമിനാർ എന്ന് മുഖ്യ സംഘാടകരായ കോളജിലെ അധ്യാപകർ ഡോ. ഷിബു മാനുവൽ, റാണി ജോസ്, പ്രതീഷ് എബ്രഹാം, ഡോ. നൈജു എം തോമസ് എന്നിവർ വിശദീകരിച്ചു.

ഇന്ന് പ്രധാന പ്രഭാഷണങ്ങൾ നിർവ്വഹിക്കുന്നത് സ്പെയിനിലെ കാഡിസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോ. ഡൊറോത്ത കുസിയാക്, വാരണാസി ഐ ഐ ടി യിലെ ഡോ. ലാവണ്യ സെൽവഗണേശ്, എടത്വ സെൻ്റ് അലോഷ്യസ് കോളജിലെ ഡോ. ജി ഇന്ദുലാൽ, കേരളാ യൂണിവേഴ്സിറ്റിയിലെ ഡോ. ദിലീപ് കുമാർ, പി എസ്  ജി. ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അനിൽ സി മാത്യു, ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ ഡോ. അയോനട്ട് ബെബു എന്നിവരാണ്

Share :

You May Also Like

More From Author

+ There are no comments

Add yours