സെൻറ് ഡൊമിനിക്സ് കോളേജിന്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ലോഗോ കോളേജ് മാനേജർ ഫാ. വർഗീസ്പരിന്തിരിക്കൽ പ്രകാശനം ചെയ്തു. കോളേജി ന്റെ ആദ്യ ബാച്ചിലെ വിദ്യാർത്ഥി പ്രതിനിധികളും ഇപ്പോൾ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രതിനിധികളും ചേർന്ന് ലോഗോ ഏറ്റുവാങ്ങി. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.സീമോൻ തോമസ് അധ്യക്ഷത വഹിച്ചു. ലോഗോ രൂപകൽപ്പന ചെയ്ത ബിരുദ വിദ്യാർത്ഥിയായ അതുൽ കൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ജൂബിലി ആഘോഷ ജനറൽ കൺവീനർ ബിനോ പി. ജോസ്, ബർസാർ റവ ഡോ. മനോജ് പാലക്കുടി എന്നിവർ പ്രസംഗിച്ചു.


+ There are no comments
Add yours