ഇറാന്‍ പിടിച്ചെടുത്ത കപ്പലിലുള്ള കൊടുങ്ങൂർ സ്വദേശിനി സുരക്ഷിത

Estimated read time 1 min read

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലുള്ള മലയാളി യുവതി കൊടുങ്ങൂർ സ്വദേശിനി ആന്‍ ടെസ്സ സുരക്ഷിത. വീട്ടുകാരുമായി വീഡിയോ കോളില്‍ സംസാരിച്ചു. ഇറാന്‍ സൈ ന്യം വളരെ സൗഹൃദത്തോടെയാണ് ഇടപെടുന്നതെന്ന് ആന്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളി ല്‍ നാട്ടിലേക്ക് മടങ്ങാനാകുമെന്നും കുടുംബത്തെ അറിയിച്ചു.

ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ എംഎസ്‌സി ഏരീസ് ചരക്ക് കപ്പലിലുള്ള ആൻ ടെസ്സ ജോസഫ് വീട്ടിലേക്കു വിളിച്ചു സുരക്ഷിതയാണെന്ന് അറിയിച്ചു. കപ്പലിലുള്ള വർ എല്ലാവരും സുരക്ഷിതരാണെന്നും യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും കൃത്യമാ യി ഭക്ഷണം ലഭിക്കുന്നുണ്ടെന്നും ആൻ അറിയിച്ചതായി കുടുംബം പറഞ്ഞു. ഒരു മ ണിക്കൂർ നേരത്തേക്കു ഫോൺ ഉപയോഗിക്കാനാണു സൈന്യം അനുമതി കൊടുത്ത ത്. ഇനി എപ്പോൾ ഫോൺ ലഭിക്കുമെന്ന് അറിയില്ലെന്നും ‌ഫോൺ കോൾ എത്തിയില്ലെ ങ്കിലും വിഷമിക്കരുതെന്നു പറഞ്ഞാണ് ആൻ ടെസ്സ ഫോൺ വച്ചതെന്നും കുടുംബം പറഞ്ഞു.

‘‘കപ്പലിലുള്ള സൈനികരിൽനിന്നു യാതൊരുവിധ ബുദ്ധിമുട്ടുമില്ല. കപ്പലിലെ ജീവന ക്കാർ അവരുടെ ജോലി തുടരുകയാണ്’’– ആൻ ടെസ്സ കുടുംബാംഗങ്ങളോടു പറഞ്ഞു. ഇറാന്‍ സൈന്യം കപ്പലിലുള്ളവർക്കു ഫോൺ കൊടുക്കുമെന്നും കപ്പലിൽനിന്നും ഫോൺ കോൾ ഏതുനിമിഷവും വന്നേക്കുമെന്നും എംബസിയിൽനിന്നു കുടുംബത്തി നു വിവരം ലഭിച്ചിരുന്നു. അതിനു പിന്നാലെയാണ് ആൻ ടെസ്സയുടെ ഫോൺ കോൾ കുടുംബത്തെ തേടിയെത്തിയത്.

You May Also Like

More From Author