ഇറാൻ പിടിച്ചെടുത്ത കപ്പലിൽ കോട്ടയം കൊടുങ്ങൂർ സ്വദേശിനിയായ മലയാളി യുവ തിയും. തൃശൂർ വെളുത്തൂർ സ്വദേശിനി ആന്റസ ജോസഫിന്റെ കുടുംബം 2 നാൾ മു ൻപാണ് കോട്ടയം കൊടുങ്ങൂരിലെക്കു താമസം മാറ്റിയത്. പുതിയ വീട്ടിലെ താമസ ത്തിന് മകൾ എത്താനിരിക്കയാണ് ഇറാന്‍ സൈന്യം കപ്പൽ പിടിച്ചെടുത്തത്തെന്നു പി താവ് ബിജു എബ്രഹാം പറഞ്ഞു .

ട്രൈനിങ്ങിന്റെ ഭാഗമായി 9 മാസമായി കപ്പലിൽ ജോലി ചെയ്തു വരികയായിരുന്ന മ കൾ തിരിച്ചു ഇന്ത്യയിലേക്കു വരും വഴിയാണ് കപ്പൽ പിടിച്ചെടുത്തതെന്നു പിതാവ് ബിജു എബ്രഹാം പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് അവസാനം സംസാരിച്ചത്.അത് കഴിഞ്ഞ് ബന്ധപ്പെടാൻ സാധിച്ചില്ല. ഇന്ന് കമ്പനി അധികൃതർ ബന്ധപ്പെട്ടിരുന്നു. മക ൾ സുരക്ഷിതയണെന്ന് അറിയിച്ചുവെന്നും പറഞ്ഞ അദ്ദേഹം.മുഖ്യമന്ത്രി അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിൽ 3 മലയാളികൾ എ ന്നാണ് പറഞ്ഞതെന്നും തൻ്റെ മകൾ കൂടി ഉൾപ്പെടെ 4 പേരാണ് ഉള്ളതെന്നും മകളുടെ കാര്യം വിട്ട് കളഞ്ഞത് മനോവിഷമം ഉണ്ടാക്കിയെന്നും എത്രയും വേഗം എല്ലാവരെ യും മോചിപ്പിക്കുവാൻ സർക്കാർ ഇടപെടണമെന്നും പറഞ്ഞു.