കാഞ്ഞിരപ്പള്ളി: വയനാട് വച്ച് നടന്ന 48-മത് സംസ്ഥാനതല പഞ്ചഗുസ്തി മത്സരത്തിൽ അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾക്ക് മിന്നും വിജയം. പെൺ കുട്ടികളുടെ 70-80 കിലോ വിഭാഗത്തിൽ സിയോണ അന്ന സുനിൽ രണ്ട് വെള്ളിയും, 90കിലോ വിഭാഗത്തിൽ ഹിബ ഫാത്തിമയ്ക്ക് രണ്ടു സ്വർണ്ണമടലുകളും കരസ്ഥമാക്കിയ പ്പോൾ, 60 കിലോ വിഭാഗത്തിൽ ഗ്രേസ് മേരി ജോൺ, 70 കിലോ വിഭാഗത്തിൽ നിക്കോൾ മേരി പയസ് എന്നിവർക്ക് നാലാം സ്ഥാനവും ലഭിച്ചു.

ആൺകുട്ടികളുടെ 80 കിലോ വിഭാഗത്തിൽ ഷെർവിൻ നാലാം സ്ഥാനവും ,75 കിലോ വിഭാഗത്തിൽ ജോർജി അലക്സ് അഞ്ചാസ്ഥാനവും കരസ്ഥമാക്കി. കായിക പരിശീലകരാ യ മുൻ പഞ്ചഗുസ്തി താരവും ഗിന്നസ് റെക്കോർഡ് ഹോൾഡറുമായ ഗിന്നസ് അഭിഷ് പി ഡൊമിനിക്ക് , ഫാ. ബിബിൻ കണിയാംനടയ്ക്കൽ, ജോജോ ജോർജ്, ആഷ്ലി എന്നിവരു ടെ നേതൃത്തിലാണ് കുട്ടികൾക്ക് ഈ മികച്ച വിജയം നേടാൻ കഴിഞ്ഞത്.

+ There are no comments
Add yours