കാഞ്ഞിരപ്പള്ളി ഉപജില്ലാ കായികമേള തുടങ്ങി

Estimated read time 0 min read
Share :

പാറത്തോട്: ഒൿടോബർ 6, 7,8 തീയതികളിലായി കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളേജിൽ നടക്കുന്ന കാഞ്ഞിരപ്പള്ളി ഉപജില്ല കായികമേളക്ക് തുടക്കമാ യി. 140 സ്കൂളിൽ നിന്നായി രണ്ടായിരത്തിലധികം കായിക താരങ്ങളാണ് വിവിധ മത്സരങ്ങളിലായി മാറ്റുരയ്ക്കുന്നത്.മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസി ഡണ്ട് കെ.കെ. ശശികുമാർ നിർവഹിച്ചു. വാർഡംഗം ശാലിമ ജെയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. ജെ .മോഹനൻ മുഖ്യപ്രഭാഷണം നട ത്തി.സംസ്ഥാന അധ്യാപക അവാർഡ് ജേതാവും റവന്യൂ ജില്ലാ സ്പോർട്സ് സെക്രട്ടറിയുമായ വി. പി സജി കുമാറിനെ എസ് ഡി കോളേജ് പ്രിൻസിപ്പാൾ പ്രഫസർ സീമോൻ പൊന്നാട അണിയിച്ച് ആദരിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. സുൽഫിക്കർ,സ്വീകരണ കമ്മിറ്റി കൺവീനർ നാസർ മുണ്ടക്കയം,അധ്യാപക സംഘടന പ്രതിനിധികളായകളായ ടോമിജേക്കബ്,എം ആർ പ്രവീൺ , രാഹുൽ എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours