വികസന കോൺക്ലേവ് ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും

Estimated read time 1 min read
Share :

കൂരാലി: എലിക്കുളം പഞ്ചായത്തിലെ വികസന കോൺക്ലേവ് 2025-ന്റെ ഭാഗമായി ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. സെമിനാറുകൾ, കലാ കായികമേളകൾ എന്നിവയുണ്ടാവും. കോൺക്ലേവ് സ്വാഗതസംഘം ഓഫീസ് പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയി ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനവും നടത്തി.

പഞ്ചായത്ത് വൈസ്പ്രസിഡന്റ് സൂര്യാമോൾ അധ്യക്ഷത വഹിച്ചു. എസ്.ഷാജി, മാത്യൂസ് പെരുമനങ്ങാട്, പി.പി.പ്രിൻസി, കെ.സി.സോണി, ടോമി കപ്പിലുമാക്കൽ. രാജൻ ആരംപുളിക്കൽ, വി.പി.ശശി, കെ.ആർ.മന്മഥൻ, വിഷ്ണു ശശിധരൻ എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours