കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജ് ഡിപ്പാർട്ട്മെൻറ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനും കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലും സം യുക്‌തമായി നടത്തുന്ന സൗജന്യ അവധിക്കാല കായിക പരിശീലന ക്യാമ്പ് കോളേജ് മൈതാനത്ത് മെയ് 01 മുതൽ 31 വരെ നടത്തുന്നു. അത്ലറ്റി ക്സ്, വെയിറ്റ് ലിഫ്റ്റിംഗ്, പവർ ലിഫ്റ്റിംഗ് എന്നീ ഇനങ്ങളിലാണ് പരിശീലനം. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ 10 മണി വരെയാണ് പരിശീലനം . 12 വയസ്സിനു മുകളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഈ പരിശീലന ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. വിവിധ സേനകളിലേക്കു ള്ള കായിക പരീക്ഷയുടെ പരിശീലനവും ഇതോടൊപ്പം ആരംഭിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9446665402,9526748987,7994948453
+ There are no comments
Add yours