പനമറ്റം ദേശീയവായനശാലയിൽ നടക്കുന്ന അവധിക്കാല പരിപാടികളുടെ ഭാഗമായി പ്രീപ്രൈമറി എൽ.പി. കുട്ടികൾക്കായുള്ള കളിക്കൂട്ടം ക്യാമ്പിൽ നടന്ന കളി പ്പാട്ട നിർമ്മാണ പരിശീലനം പുതുമയുണർത്തുന്നതായി. പഴയ കളിപ്പാട്ടങ്ങളുടെ ഭാഗങ്ങൾ, കുപ്പികൾ, പാത്രങ്ങൾ, കാർഡ് ബോർഡ് പെട്ടികൾ, പഴയ മാല, വള, മാ ലകൾ, മുത്തുകൾ, മഷി തീർന്ന പേനകൾ, പഴയ കുഞ്ഞുടുപ്പുകൾ, തുണിക്കഷണങ്ങൾ, സ്പ്രിംഗുകൾ അങ്ങനെ മിക്ക വീടുകളിലും ഉപയോഗമില്ലാതെ മാറ്റിയിട്ടി രിക്കുന്ന വസ്തുക്കളാണ് കളിപ്പാട്ട നിർമ്മാണത്തിനുള്ള സാമഗ്രികളായത്.

ഇവയൊക്കെ വീടുകളിൽ നിന്ന് കൊണ്ടുവരുന്നതിന് അവർക്ക് നേരത്തേ നിർദേശം നൽകിയിരുന്നു. പാഴ് വസ്തുക്കളിൽ നിന്നും മനോഹരമായ കളിപ്പാട്ടങ്ങൾ നിർ മ്മിക്കുന്നതിന് കുട്ടികൾക്ക് സഹായികളായത് പൊൻകുന്നം ജനകീയ വായനശാല പ്രവർത്തകരായ അവനിയും ഗോപികയുമാണ്. കുട്ടികളുടെ രക്ഷിതാക്കളും
വായനശാല പ്രവർത്തകരും പങ്കു ചേർന്നു.

+ There are no comments
Add yours