കരടിമലയ്ക്ക് വഴിയായി

Estimated read time 0 min read

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 19 വാർഡിലെ കരടിമല പ്രദേശം യാത്രാ ദുരിതം മൂലം ഒറ്റപ്പെട്ട ഒരു പ്രദേശമായിരുന്നു.2021 ലെ പ്രളയത്തെ തുടർന്ന് നിലവിലുണ്ടായിരുന്ന ഗ്രാമീണ റോഡ് തകർന്നതോടുകൂടി പ്രദേശം കൂടുതൽ ഒറ്റപ്പെട്ടിരുന്നു. ഇതേ ത്തുടർ ന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് മുഖ്യമന്ത്രിയുടെ പ്രാദേ ശിക റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ച് കരടി മലയിലേക്കുള്ള റോഡ് ടാറിങ്,കോൺക്രീറ്റിംഗ് പ്രവർത്തികൾ നടത്തിയും സംരക്ഷ ണഭിത്തി കെട്ടിയും ഗതാഗതയോഗ്യമാക്കി.

പുനരുദ്ധരിച്ച റോഡിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ അധ്യക്ഷത വ ഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബോബി മാത്യു, സൂസമ്മ മാത്യു, റോഡ് വിക സന സമിതി ഭാരവാഹികളായ ഗിരിജ അഭിലാഷ്, രാഘവൻ പുലിതൂക്കിയിൽ, ജോസ് കുളത്തുങ്കൽ, സുനിൽ ടി രാജ് തുടങ്ങിയവർ പ്രസംഗിച്ചു. ഇതോടൊപ്പം ഇതേ വാർഡി ലെ 31 മൈൽ ഇഞ്ചിയാനി റോഡ് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ല ക്ഷം രൂപ വിനിയോഗിച്ച് റീടാർ ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടന കർമ്മവും എംഎൽഎ നിർവഹിച്ചു.

You May Also Like

More From Author