കാഞ്ഞിരപ്പള്ളി: ഇന്ത്യൻ ഭരണഘടനയുടെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി സെന്റ് ഡൊമിനിക്സ് കോളജ് ചരിത്ര വിഭാഗവും നാഷണൽ സർവ്വീസ് സ്കീമും ചേ ർന്ന് 24 വെള്ളിയാഴ്ച “നമ്മൾ” എന്ന പേരിൽ ഭരണഘടനാ പ്രയാണം സംഘടിപ്പിക്കും. രാവിലെ 9.45 ന് കോളജ് മാനേജർ വെരി റവ ഫാ വർഗീസ് പരിന്തിരിക്കൽ പ്രയാണം ഫ്ലാഗ് ഓഫ് ചെയ്യും.
ഭരണഘടനയുടെ സവിശേഷതകളെയും ഉള്ളടക്കത്തെയും വിദ്യാർത്ഥികൾക്കും സമൂഹ ത്തിനും പരിചയപ്പെടുത്തുന്നതാണ് പരിപാടി. ഭരണഘടനയാണ് രാജ്യത്തെ ജനജീവിത ഘടന നിർണ്ണയിക്കുന്നത് എന്നും ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ് എന്നുമുള്ള സ ന്ദേശം സമൂഹത്തിലും പ്രത്യേകിച്ച് വിദ്യാർത്ഥികളിലും എത്തിക്കുകയാണ് പരിപാടി യുടെ ലക്ഷ്യം എന്ന് സംഘാടകർ പറഞ്ഞു.
ഭരണഘടനയുടെ അസൽ കയ്യെഴുത്തുപ്രതിയുടെ തനിപ്പകർപ്പ് സംവഹിച്ചുകൊണ്ടാണ് പ്രയാണം കടന്നു പോകുന്നത്. വാഹനങ്ങളിൽ കോളജിലെ വിദ്യാർത്ഥികൾ അനുയാത്ര ചെയ്യും.നിശ്ചിത വിദ്യാലയങ്ങളിൽ എത്തിച്ചേരുമ്പോൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ജൂ നിയർ റെഡ് ക്രോസ്, സ്കൗട്ട്, ഗൈഡ് മുതലായ വിദ്യാർത്ഥികൾ പരേഡും പുഷ്പാർച്ച നയും നടത്തി സ്വീകരിച്ച് ഭരണഘടനയെ ആദരിക്കും. ഭരണഘടയുടെ രൂപീകരണ ചരി ത്രം, അന്തസത്ത, സവിശേഷതകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടു കോളജ്  വിദ്യാർത്ഥി കൾ ഹ്രസ്വാവതരണം നടത്തും. സ്കൂൾ ലീഡർ ഭരണഘടനയുടെ പ്രീയാംബിൾ വായിക്കു കയും മുഴുവൻ വിദ്യാർത്ഥികളും ഏറ്റുചൊല്ലുകയും ചെയ്യും.
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് ഹയർ സെക്കന്ററി, സെൻറ് മേരീസ് ഹൈ സ്കൂൾ, കപ്പാട് ഗവണ്മെന്റ് ഹൈസ്കൂൾ, കാളകെട്ടി എ എം ഹയർ സെക്കന്ററി, മുണ്ടക്കയം സെന്റ് ആന്റണീസ് ഹൈ സ്കൂൾ, സെന്റ് ജോസഫ്സ് ഗേൾസ് ഹൈ സ്കൂൾ എന്നീ വിദ്യാലയങ്ങളിലും പട്ടണങ്ങളിലും അവതരണം നടത്തും.എല്ലാ വിദ്യാ ലയങ്ങളിലും സംഘാടക സമിതികൾ പ്രവർത്തനമാരംഭിച്ചു.
സെൻറ് ഡൊമിനിക്സ് കോളജ് പ്രിൻസിപ്പൽ ഡോ ജയിംസ് ഫിലിപ്പ്, ഡോ ജോജോ ജോർജ്ജ്, പ്രൊഫ ബിനോ പി ജോസ്, ഡോ ജോജി തോമസ്, പ്രൊഫ മേരി പിറ്റൂണിയ, റഷീദ്, ആൻ മരിയ, അനന്തു എന്നിവർ നേതൃത്വം നല്കും