ഇളംകാട് വല്യേന്ത പാലം ഉദ്ഘാടനം 27ന്  മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും

Estimated read time 1 min read
Share :

കൂട്ടിക്കൽ  പഞ്ചായത്തിൽ മുണ്ടക്കയം- ഇളംകാട്- വല്യേന്ത -വാഗമൺ റോഡിൽ ഇളംകാട്  ടൗൺ ഭാഗത്ത് വല്യേന്ത തോടിന് കുറുകെ പൊതുമരാമത്ത് വകുപ്പിൽ നിന്നും 2.75 കോടി രൂപ അനുവദിച്ച നിർമ്മാണം പൂർത്തീകരിച്ച ഇളംകാട് പാലത്തിന്റെ  ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച മന്ത്രി പി.എ മുഹമ്മദ് റിയാസ്  ഓൺലൈനായി നിർവഹി ക്കും. വൈകുന്നേരം അഞ്ചിന്‌ ഇളംകാട് ടൗണിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ  സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, മുൻ എം എൽ എ കെ ജെ തോമ സ് എന്നിവ മുഖ്യപ്രഭാഷണങ്ങൾ നടത്തും.

2021ലെ പ്രളയത്തിൽ  ഇവിടെ നിലവിൽ ഉണ്ടായിരുന്ന  പാലം തകരാറിലായതിനെത്തുടർന്ന് വാഹനഗതാഗതം ഏറെ തടസ്സപ്പെട്ട നിലയിലായിരുന്നു.  ഇളംകാട് ടൗൺ ഭാഗത്തുള്ള വളരെ പ്രധാനപ്പെട്ട ഒരു പാലം എന്ന നിലയിലും, പ്രതിദിനം 40 ഓളം ബസ് സർവീസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ  നിത്യേന സഞ്ചരിച്ചിരുന്ന ഈ റൂട്ടിൽ എല്ലാവിധ വാ ഹന സഞ്ചാരങ്ങളും നിലച്ചതോടുകൂടി ജനങ്ങൾ ഏറെ ദുരിതത്തിൽ ആയിരുന്നു. ഈ സാഹചര്യത്തിലാണ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് പൊതുമരാമത്ത് വകുപ്പിൽ നിന്നും 2.75 കോടി രൂപ അനുവദിപ്പിച്ച് പുതിയ പാലം നിർമ്മിക്കുന്നതിനുള്ള  ഭരണാനുമതി നേടിയത്. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എൻജി നീയർമാരുടെ മേൽനോട്ടത്തിൽ പണികഴിപ്പിച്ച ഈ പാലമാണ് 27ന് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കുന്നത്.

ഇപ്പോൾ ഇളംകാട്ടിൽ നിന്നും 17 കോടി രൂപ അനുവദിച്ച് വാ ഗമണ്ണിലേക്ക് പുതിയ റോഡ് നിർമ്മാണം നടന്നുവരികയാണ്. ഈ റോഡിന്റെ ഉപയോഗവും ഈ പാലം യാഥാർത്ഥ്യമാ യാൽ മാത്രമേ കഴിയുമായിരുന്നുള്ളൂ. അതിനാൽ തന്നെ നാ ടിന്റെ വികസനത്തിൽ ഏറ്റവും പ്രയോജനപ്രദമായ ഒരു സാഹചര്യമാണ് ഈ പാലം യാഥാർത്ഥ്യമായതിലൂടെ കൈ വന്നിരിക്കുന്നത്. ഇളംകാട് ടൗണിൽ പുതിയ പാലം  യാഥാർത്ഥ്യമാകുന്നതോടെ  ഈ പ്രദേശത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക്  കൂട്ടിക്കൽ പ്രളയ ദുരന്ത ത്തിന്റെ   മറ്റൊരു പ്രതിസന്ധി കൂടി മറികടന്ന് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉളവാകും.

Share :

You May Also Like

More From Author

+ There are no comments

Add yours