പൊൻകുന്നം: ആഭ്യന്തര വകുപ്പിലെ സുരക്ഷാ വീഴ്ചക്കെതിരെയും മുഖ്യമന്ത്രി ,ഡി.ജി. പി എന്നിവർക്കെതിരെ സി.എ.ജി കണ്ടെത്തിയ കോടികളുടെ അഴിമതിയിൽസി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടും കോൺഗ്രസ് ബ്ളോക്ക് കമ്മറ്റിയുടെ ആഭിമുഖ്യ ത്തിൽ പോലീസ് സറ്റേഷൻ മാർച്ച് നടത്തി. പ്രസിഡന്റ് ബാബു ജോസഫിന്റെഅധ്യക്ഷത യിൽ കെ.പി.സി.സി സെക്രട്ടറി പി.ഏ.സലീം ഉദ്ഘാടനം ചെയ്തു.

ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.പി.എ.ഷെമീർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ഒ.എം.ഷാജി, പി.എൻ.ദാമോദരൻ പിള്ള, അഡ്വ.പി. ജീ രാജ്, മണ്ഡലം പ്രസിഡന്റുമാരായ സുനിൽ മാത്യു, ജയകുമാർ കുറിഞ്ഞിയിൽ, ജോബ്. കെ.വെട്ടം, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യാ ദേവീ, വിജയൻ ചിറയക്കൽ, സുരേഷ് ടി നായർ, ടി.കെ.ബാബുരാജ്, മാത്യു കുളങ്ങര, ടി.എച്ച് ഉമ്മർ, അരുൺ തോമസ്‌, റസിലി തേനംമ്മാക്കൽ, ബാബു കാക്കനാട്ട്, സിബു ദേവസ്യ, സിനി ജിബു ,റോസമ്മ ടീച്ചർ, കെ.പി.മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.