കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസിൻ്റെ കൊടിമരം തകർത്ത് തീയിട്ട സംഭവത്തിൽ പോലീസിന് പരാതി. കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡൻ്റ് ബിജു പത്യാലയാണ് കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കൊടിമരം നശിപ്പിച്ച ശേഷം കൊടിക്ക് തീ വെച്ചത് അടക്കം വ്യാപകമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രചരി പ്പിച്ചിരുന്നു. ഈ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിക്ഷേധിച്ച് സിപിഐ എം , ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിക്ഷേധ പ്രകനത്തിടെ ആയിരുന്നു സംഭവം


+ There are no comments
Add yours