വാഴൂർ:ദേശീയ പാതയിൽ ഇളംപള്ളി കവലയിലെ വളവിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ താഴ്ചയിലേയ്ക്ക് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേക്ക് വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ക്രാഷ് ബാരിയർ ഇല്ലാത്ത ഭാഗത്താണ് അപകടം സംഭവിച്ചത്.


+ There are no comments
Add yours