മുറിഞ്ഞപുഴ ചെറുവള്ളിക്കുളം മേഖലയിൽ കാട്ടാനശല്യം

Estimated read time 1 min read

പഞ്ചാലിമേട് വിനോദ സഞ്ചാര മേഖലയോട് ചേര്‍ന്ന് കാട്ടനയിറങ്ങുന്നത് നാട്ടുകാര്‍ക്ക് ഭീതിയുണ്ടാക്കുന്നു. മുറിഞ്ഞ പുഴ ചെറുവള്ളിക്കുളം മേഖലയിലാണ് നാളു കളായി കാട്ടാനശല്യം രൂക്ഷമായുള്ളത്. രാത്രികാലങ്ങളിലാണ് കൂടുതലായി കാട്ടില്‍ നിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകള്‍ രാവിലെ വരെ തോട്ട ങ്ങളില്‍ തമ്പടിക്കും. മേഖലയില്‍ കാട്ടാനയിറങ്ങി ഏറെ കൃഷി നാശവും ഉണ്ടാക്കിയിട്ടുണ്ട്. കാട്ടാനകളുടെ ശല്യമേറിയതോടെ ജീവനില്‍ ഭയന്ന് പുലര്‍ച്ചെയും സ ന്ധ്യ കഴിഞ്ഞാലും പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

ടാപ്പിങ് അടക്കമുള്ള രാവിലെ ഇറങ്ങേണ്ട ജോലികള്‍ക്ക് ആളുകള്‍ക്ക് പോകാന്‍ ഭയമാണ്. പട്ടണങ്ങളില്‍ ജോലിക്ക് പോയി തിരികെ വരുന്നവര്‍ രാത്രികാലങ്ങളില്‍ ജീവന്‍ പണയം വെച്ച് യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. ശബരിമല വനാതിര്‍ത്തിയില്‍ നിന്നാണ് കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നത്. ഈ അടുത്ത കാ ലത്ത് മുതലാണ് കാട്ടനകളുടെ ശല്യം പ്രദേശത്തേക്കെത്തുന്നത്. കാട്ടാനശല്യം തടയുന്നതിന് ഫെന്‍സിങ്ങോ, സോളാര്‍ വേലികളോ സ്ഥാപിക്കണമെന്നാണ് നാട്ടു കാരുടെ ആവശ്യം. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ വിനോദ സഞ്ചാര കേന്ദ്രമായ പഞ്ചാലിമേട്ടിലേക്കുള്ള പതാകളിലും കാട്ടാനകളെത്താന്‍ ഇടയാകും. കൂടു തല്‍ നാശങ്ങളുണ്ടാകുന്നതിന് മുന്‍പ് കാട്ടനശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടു കാരുടെ ആവശ്യം.

You May Also Like

More From Author

+ There are no comments

Add yours