പൊൻകുന്നം ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജല പരിശോധനാ ലാബ്

Estimated read time 0 min read
Share :

പൊൻകുന്നം ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച ജല ഗുണനിലവാര പരിശോധനാ ലാബ് ഗവ.ചീഫ്.വിപ്പ്.ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ടി.എൻ.ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ്.കെ. മണി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ. ശ്രീകു മാർ, ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, പഞ്ചായത്ത്  വൈസ് പ്രസിഡൻ്റ് സതി സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ആൻറണി മാർട്ടിൻ, സുമേഷ് ആൻ ഡ്രൂസ്, ശ്രീലത സന്തോഷ്, സ്കൂൾ പ്രിൻസിപ്പൽ എ.എച്ച്.നിയാസ്, പി.ടി.എ. പ്രസിഡൻ്റ് പി.ജി.ജനീവ്,  എസ്.എം.സി.ചെയർമാൻ അൻസുദ്ദീൻ, അധ്യാപകരായ സിന്ധു മാത്യു, എസ് അനീഷ എന്നിവർ സംസാരിച്ചു.

നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരള മിഷൻ, പൊതുവിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, എന്നിവ സംയുക്തമായാണ് ജലപരിശോ ധന ലാബ് ക്രമീകരിച്ചത്. പൊതുജനങ്ങൾക്ക് സൗജന്യമായി കുടിവെള്ള ശുദ്ധത പരിശോധിക്കാൻ അവസരം ഉണ്ടാകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours