പൂർവപിതാക്കൻമാർക്ക് വഴികാട്ടിയായിരുന്നു അക്കരയമ്മയെന്ന് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ

Estimated read time 0 min read
Share :

നമ്മുടെ പൂർവപിതാക്കൻമാർക്ക് വഴികാട്ടിയായിരുന്നു അക്കരയമ്മയെന്ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോന്പ് തിരുനാളിന്‍റെ സമാപനദിവസമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച് ബിഷപ്. ആയിരങ്ങളുടെ അഭയകേന്ദ്രമാണ് പഴയപള്ളിയെന്നും നമ്മുടെ പ്രതിസന്ധികളുടെ നടുവിൽ അക്കരയമ്മ ഇടപെടുമെന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു.

ഇന്നലെ രാവിലെ മുതൽ  പഴയപള്ളിയിൽ വിശ്വാസികളുടെ പ്രവാഹമായിരുന്നു. രാവിലെ മുതൽ വിശ്വാസികൾക്ക് നേർച്ച കഞ്ഞിയും വിതരണവും ചെയ്തു. വൈ കുന്നേരം കുരിശിടിയിലേക്കു നടന്ന പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours