കുരിശ്കവല ആനത്താനം പാലം മാളിയേക്കൽ റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്  തുടക്കമായി

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ വകയിരുത്തി പതിനൊന്നാം വാർഡിൽ നവീകരിച്ച് നിർമ്മിക്കുന്ന കുരിശ്കവല  ആനത്താനം പാലം, മാളിയേക്കൽ റോഡിൻ്റെ നിർമ്മാണ  പ്രവർത്തനങ്ങൾക്ക്  തുടക്കമായി.ദേശീയപാതയിൽ നിന്നും 320 മീറ്റർ നീളത്തിലും 4.5 മീറ്റർ വീതിയിലും ഇന്റർലോക്ക് സിമൻറ് കട്ട  പാകിയാണ് റോഡ് നിർമ്മാണം നടത്തുന്നത്.

100 വർഷത്തിലേറെ പഴക്കമുള്ള ഈ റോഡിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു നിർമ്മാണ പ്രവർത്തനം സർക്കാർ സംവിധാനത്തിൽ നടത്തുന്നതെന്ന് ഗ്രാമ പ ഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പനും വാർഡ് മെമ്പർ പി.എ. ഷെമീറും പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡിൽ രണ്ടാഴ്ച കാലത്തേക്ക് ഗ താഗത നിയന്ത്രണം ഉണ്ടാകും. റോഡിൻ്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ നിരവധി കുടുംബങ്ങൾക്കും സമീപവാസികൾക്കും ഏറെ പ്രയോജനകരമായി രിക്കും ഈ റോഡെന്നും ഗ്രാമപഞ്ചായത്തംഗം പി.എ.ഷെമീർ പറഞ്ഞു.

Share :

You May Also Like

More From Author

+ There are no comments

Add yours