കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ തുമ്പൂർമൂഴി കമ്പോസ്റ്റ് പ്രവർത്തനക്ഷമമായി

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി:ദ്രവമാലിന്യ സംസ്കരണത്തിൽ സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റും ഖരമാലിന്യ സംസ്കരണത്തിൽ ആധുനിക നിലവാരത്തിലുള്ള ഇൻസിനറേറ്ററും ജൈവ മാലിന്യ സംസ്കരണത്തിന് തുമ്പൂർമൂഴി കമ്പോസ്റ്റും പ്രവർത്തനക്ഷമമായതോടെ എല്ലാത്തരത്തിലുള്ള മാലിന്യങ്ങളും സംസ്കരിക്കുന്നതിനുള്ള സംവിധാനം ജനറൽ ആശുപത്രിയിൽ സജ്ജമായതായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി അറിയിച്ചു.മാലിന്യ മുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് 3.50 ലക്ഷം രൂപ അടങ്കലായി പൂർത്തികരിച്ച തുമ്പൂർമൂഴി കമ്പോസ്റ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഷാജി പാമ്പൂരി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷനായ പി.എം.ജോൺ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി സേതുനാഥ്, രജ്ഞിനി ബേബി , ബി. രവീന്ദ്രൻ നായർ, ഗ്രാമപഞ്ചായത്ത് അംഗം ആൻ്റണി മാർട്ടിൻ, ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറ മാത്യു , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എൻ. സുജിത് , ജി. ഇ. ഒ ശാലിനി,ഗീത പി.എൻ ഹരിതകേരളം ആർ.പി. രെഞ്ചിത്ത് , പി.ആർ.ഒ റ്റോമിന തുടങ്ങിയവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours