കേരള വ്യാപാരി വ്യവസായി ഏകോപന സമതി എരുമേലി യൂത്ത് വിംഗ് നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ എരുമേലി മുതൽ കനകപ്പലം വരെയുളള മു ഴുവൻ സൈൻ ബോർഡുകളും ക്ലീൻ ചെയ്ത് കാടുകൾ വെട്ടി വൃത്തിയാക്കി. ജംഗ്ഷനിൽ കാടുകൾ പറിച്ച് പൂചെടികൾ വച്ച് പിടിപ്പിച്ചു.

യൂത്ത് വിംഗ് ട്രഷർ സിപി മാത്തൻ അദ്ധ്യക്ഷത വഹിച്ച യോഗം ജനറൽ സെക്രട്ടറി പി.ജെ ശശിധരൻ ഉദ്ഘാടനം ചെയ്തു. ക്യാബയിൻ യൂത്ത് വിംഗ് പ്രസിഡന്റ് എം .എ നിഷാദ് സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന ക്ലീനിംഗിൽ യൂത്ത് വിംഗ് സെക്രട്ടറി ആൽബിൻ ടോമി, ട്രഷർ ജ്യോതിഷ് കൃഷ്ണ, വൈസ് പ്രസിഡന്റ് അസ്സ റുദീൻ അഷറഫ്, ജോയിൻ സെക്രട്ടറി സുബിൻ, കമ്മറ്റി അംഗങ്ങളായ ഹാഷിം കുറും കാട്ടിൽ,സുജീഷ് ,ബിജോ മോൻ സ്കറിയ, സഞ്ജു സണ്ണി,റിയാസ്, അൻസാരി എന്നിവർ പങ്കെടുത്തു.

+ There are no comments
Add yours