സ്വരുമാ പാലിയേറ്റീവ് കെയർ ജനറൽ ആശുപത്രിയിൽ ബോട്ടിൽ ബൂത്ത് നൽകി

Estimated read time 0 min read
Share :

മാലിന്യമുക്തം നവ കേരളത്തിന്റെ ഭാഗമായി ചിറക്കടവ് ഗ്രാമപഞ്ചായത്ത് ജനറൽ ആശുപത്രിയിൽ ബോട്ടിൽ ബൂത്ത് നൽകി ജനകീയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്വരുമാ പാലിയേറ്റീവ് കെയർ ആണ് ബോട്ടിൽ ബൂത്ത് സംഭാവന ചെയ്തത്. വലിയ കുപ്പിയുടെ ആകൃതിയിൽ നിർമ്മിച്ചതാണ് ബോട്ടിൽ ബൂത്ത്. ഇതിലെ സുഷിര ത്തിലൂടെ കുപ്പികൾ നിക്ഷേപിക്കുവാനും നിറയുമ്പോൾ തുറന്നെടുക്കുവാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.ഗവൺമെന്റ് ചീഫ് ഡോക്ടർ എൻ ജയരാജ് ആദ്യ കുപ്പി നിക്ഷേപിച്ച് ബോട്ടിൽ ബൂത്ത് ഉദ്ഘാടനം ചെയ്തു.

ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് സി ആർ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി സ്വരുമാ പാലി യേറ്റീവ് രക്ഷാധികാരി സ്കറിയ ഞാവള്ളി, പ്രസിഡണ്ട് ജോയി മുണ്ടാമ്പള്ളി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സതി സുരേന്ദ്രൻ.ഷാജി പാ ബൂരി, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആന്റണി മാർട്ടിൻ, ശ്രീലത സന്തോഷ്,മിനി സേതുനാഥ്,ബി രവീന്ദ്രൻ നായർ, രഞ്ജിനി,ജോൺ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാവന്‍ സാറാ മാത്യു, പി ആർ ഓ ടോമിനോ, പ്രോഗ്രാം കോഡിനേറ്റർ രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു

Share :

You May Also Like

More From Author

+ There are no comments

Add yours