കെസിവൈഎം വിജയപുരം രൂപത നടത്തിയ ഫാ. അഗസ്റ്റിന്‍ വൈരമണ്‍ മെമോറിയല്‍ ട്രോഫി വിജയപുരം പ്രീമിയര്‍ ലീഗ് കുറിച്ചി കെസിവൈഎം യൂണിറ്റ് ജേതാക്കള്‍
കാഞ്ഞിരപ്പള്ളി : കെസിവൈഎം വിജയപുരം രൂപത സമിതി കുന്നുംഭാഗം ജിഎച്ച് സ്‌കൂള്‍ മൈതാനത്ത് ഫാ. അഗസ്റ്റിന്‍ വൈരമണ്‍ മെമ്മോറിയല്‍ ട്രോഫി വിജ യപുരം പ്രീമിയര്‍ ലീഗ് സീസണ്‍ -2 സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് അജിത്ത് അല്‍ഫോണ്‍സ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. ജോണ്‍ വിയാനി ആമുഖ പ്രഭാഷണം നടത്തി. മുണ്ടക്കയം മേഖല ഡയറക്ടര്‍ ഫാ. ജോമിന്‍ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗോള്‍ഡന്‍ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയ ജൂനോ ഹോളിഡേയ്സ് സ്റ്റാഫ് അംഗങ്ങള്‍ പങ്കെടുത്തു. കെസിവൈഎം വിജയപുരം രൂപതയിലെ നാല് മേഖലകളില്‍ നിന്നായി ആറ് ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റില്‍ കുറിച്ചി യൂണിറ്റ് ടീം ഒന്നാം സ്ഥാനവും ഇലയ്ക്കാട് – വയല യൂണിറ്റ് ടീം രണ്ടാം സ്ഥാനവും നേടി. ടൂര്‍ണമെ ന്റിലെ മികച്ച പ്ലേയാറായി ഇലയ്ക്കാട് – വയല യൂണിറ്റ് അംഗം സുബിന്‍ സാബു, മികച്ച ബാറ്ററായി കുറിച്ചി യൂണിറ്റ് അംഗം ആല്‍വിന്‍ വിന്‍സെന്റ് മികച്ച ബൗള റായി വെട്ടിമുകള്‍ യൂണിറ്റ് അംഗം ജോജിഷ് ജോയി എന്നിവരെ തിരഞ്ഞെടുത്തു. കെസിവൈഎം രൂപത വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ രാജന്‍, സെക്രട്ടറിമാരായ അഞ്ജന ഷാജി, പ്രിന്‍സ് എബ്രഹാം, ട്രഷറര്‍ പി.ബി. ബിജിന്‍, യൂത്ത് കൗണ്‍സില്‍ അംഗം മനു മാത്യു എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

+ There are no comments
Add yours