ഈ വർഷത്തെ ക്രിസ്മസ് ആഘോഷം വ്യത്യസ്തമാക്കി കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജ്. അധ്യാപകരും കുട്ടികളും ഒന്നു ചേർന്ന് ബേത്ലഹേം, പെ നുവേൽ എന്നീ അശ്രമങ്ങൾ സന്ദർശിക്കുകയും, അന്തേവാസികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും കുട്ടികൾ പിരിച്ചെടുത്ത തുക സമ്മാനമായി നൽകുകയും ചെയ്തു. ആശ്രമവാസികൾക്കൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തും ക്രിസ്മസ് സന്തോഷം പങ്കുവച്ചു. പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി വളയവും അധ്യാപ കരും ആശ്രമത്തിലെ വൈദികരും നേതൃത്വം നൽകി.


+ There are no comments
Add yours