കാഞ്ഞിരപ്പള്ളിയിൽ എംസിഎഫ് നിർമ്മാണം തുടങ്ങി

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൻ്റെ 23 വാർഡുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം തരം തിരിക്കുന്നതിന് സൗകര്യമൊരുക്കുന്ന എംസിഎഫ്ൻ്റെ നിർ മ്മാണം ടൗൺ ഹാൾ വളപ്പിൽ ആരംഭിച്ചു. ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ പ്ലാൻറ്റിന് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ തറക്കല്ലിട്ടു.

ടൗൺ ഹാൾ കോമ്പൗണ്ടിൽ പഞ്ചായത്തിൻ്റെയും ശുചിത്വ മിഷൻ്റെയും സഹകരണത്തോടെയാണ് നിർമ്മാണം. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള ഗംഗാധരൻ, ജനപ്രതിനിധികളായ വി പി രാജൻ, റോസമ്മ തോമസ്, പി എ ഷമീർ, റിജോ വാളാന്തറ, മഞ്ജു മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി.

Share :

You May Also Like

More From Author

+ There are no comments

Add yours