കാഞ്ഞിരപ്പള്ളിയിൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്തെ ചൊല്ലി തർക്കം. ഇത്തവണ യു. ഡി .എഫ് ഭരിക്കുന്ന പഞ്ചായത്തിലാണ് വൈസ് പ്രസിഡൻ്റ് സ്ഥാനം തങ്ങൾ ക്ക് വേണമെന്ന് ആവശ്യമുന്നയിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ കൂടി പി ന്തുണയോടെ യു.ഡി.എഫ് ഭരിക്കുമ്പോൾ മുന്നണി മര്യാദ പാലിക്കാതെ കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തിനൊപ്പം വൈസ് പ്രസിഡൻ്റ് സ്ഥാനവും ഏറ്റുടുക്കുന്നത് മുന്നണി മര്യാദയല്ലന്നാണ് ഇവരുടെ വാദം. ഇത് സംബന്ധിച്ച് രേഖാ മൂലം ജില്ലാ യു.ഡി.എഫ് നേതൃത്വത്തിന് പരാതി നൽകുവാൻ ഒരുങ്ങുകയാണ് കേരളാ കോൺ ഗ്രസ് വിഭാഗം.


+ There are no comments
Add yours