വാഴൂർ; ജാതിസെൻസസ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണന്ന് കേരളാ വെളുത്തേടത്തു നായർ സമാജം [കെ.വി.എൻ.എസ്] സംസ്ഥാ ന പ്രസിഡൻറ് റ്റി.ജി.ഗോപാലകൃഷ്ണൻനായർ പറഞ്ഞു. ജാതി സർവേ നടത്തിയാൽ മാത്രമേ ജനസംഖ്യാടിസ്ഥാനത്തിൽ അതിപിന്നാക്ക സമുദായങ്ങൾക്ക് ഉദ്വോഗ – ഭരണതലങ്ങളിൽ മതിയായ പ്രാതിനിത്യം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.വാഴൂർ ശാഖാ വാർഷികവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു സംസാ രിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹികവും സാമ്പത്തികപരവും വിദ്യാഭ്യാസപരവുമായി ദുർബലരായ പിന്നാക്ക വിഭാഗങ്ങൾക്ക് സ്വന്തം അസ്തിത്വവും അഭിമാനവും ഉയർത്തിപിടിക്കുവാൻ ജാതിസർവേ അത്യന്താപേക്ഷിതമാണന്ന് സംസ്ഥാന സെക്രട്ടറി ആർ.സുശീൽകുമാർ പറഞ്ഞു. ഇപ്പോൾ നിലനിൽക്കുന്ന അശാസ്ത്രീയമായ ഉദ്യോഗ -വിദ്യാഭ്യാസ സംവരണ സംവിധാനം കാലോചിതമായി പരിഷ്ക്കരിക്കുന്നതിന് ജാതി സർവേ സഹായകരമാകുമെന്ന് ജില്ലാ സെക്രട്ടറി ഇ.എസ്.രാധാകൃഷ്ണൻ നായർ ചൂണ്ടിക്കാ ട്ടി. എൻ.എസ് ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ആഡിറ്റർ.പി.വിനോദ്കുമാർ, റ്റി.എൻ.മുരളീധരൻ നായർ, ഇ.എസ്.ഹരികുമാർ, ലാലി പ്രകാശ്, ഉഷാജയലാ ൽ, എം.എൻ.പ്രകാശ്, പി.ജി.രാമചന്ദ്രൻനായർ, ബി.ഷാജി,വി.കെ.കണ്ണൻ, സുമേഷ്ചന്ദ്രൻ, എ.വി.സുരേഷ്ബാബു, സി.സി.രാജൻലാൽ തുടങ്ങിയവർ സംസാരിച്ചു.

+ There are no comments
Add yours